അമ്പലവയൽ: മാളിക ചേലക്കാട് മാധവനെ (64) കൃഷിയിടത്തിൽ വിഷം അകത്തു ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. കടബാദ്ധ്യതയാണ് ജീവനൊടുക്കാൻ കാരണം. ചൊവ്വാഴ്ച വൈകിട്ട് മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. വിവിധ ബാങ്കുകളിൽ ഇദ്ദേഹത്തിന് കടബാദ്ധ്യതകളുള്ളതായി ബന്ധുക്കൾ പറഞ്ഞു. അമ്പലവയൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കുറിഞ്ഞിലകം ശ്മശാനത്തിൽ. ഭാര്യ: സൗമിനി. മക്കൾ : അശ്വതി, ആതിര, ആര്യ മാധവൻ. മരുമക്കൾ: ജയേഷ്, വിജിത്ത്.