മൊകേരി : ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുക എന്ന ആവശ്യമുന്നയിച്ച് കേരള മഹിളാസംഘം മൊകേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. സിനിമാ മേഖലയിൽ നടന്നു വരുന്ന പ്രത്യേകിച്ച് സ്ത്രീകൾക്ക് എതിരായ പീഡനങ്ങളും ചൂഷണങ്ങളും സംബന്ധിച്ച് അന്വേ ഷണം നടത്തി ശുപാർശകൾ ഹേമ കമ്മിഷൻ സർക്കാരിന് നൽകിയിരിക്കുകയാണ്. കമ്മിഷൻ റിപ്പോർട്ട് ഏറെ ഗൗരവമുള്ളതാണ്. അടിയന്തിര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്നും മഹിളാസംഘം ആവശ്യപ്പെട്ടു. തുടർന്ന് നടന്ന പ്രതിഷേധസംഗമം മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം റീന സുരേഷ് ഉദ്ഘാടനം ചെയ്തു. വി തങ്കമണി അദ്ധ്യക്ഷത വഹിച്ചു. ലയശ്രീ ധർ പ്രസംഗിച്ചു.