കോഴിക്കോട്: ജില്ലാ വ്യവസായ കേന്ദ്രവും ജില്ലാ വികസന സമിതിയും കൈത്തറി വസ്ത്ര ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം കൈത്തറി മേള സെപ്റ്റംബർ 14 വരെ കോർപ്പറേഷൻ സ്റ്റേഡിയം കോമ്പൗണ്ടിൽ നടത്തുമെന്ന് അധികൃതർ വാർത്താസമ്മേളത്തിൽ അറിയിച്ചു. 24ന് വൈകീട്ട് നാലുമണിക്ക് ഡെപ്യൂട്ടി മേയർ പി.മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്യും. ജില്ലയിൽ പ്രവർത്തിക്കുന്ന കൈത്തറി സഹകരണ സംഘങ്ങളിലെയും ജില്ലയ്ക്ക് പുറത്തുള്ള കൈത്തറി സഹകരണ സംഘങ്ങളിലെയും കൈത്തറി തുണിത്തരങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ് വിപണിയിലുണ്ടാവുക. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആനന്ദ് കുമാർ.കെ.ടി, രഞ്ജിത്ത് ബാബു, എ.വി ബാബു, പ്രദീപ് വി.കെ, രാധകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.