കോഴിക്കോട്: കോഴിക്കോട് ഉത്തര മേഖല സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക ഗജദിനാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ ക്ലാസ് നടത്തി. അന്താരാഷ്ട്ര ഗജദിനാചരണ റാലിയും സംഘടിപ്പിച്ചു. പരിപാടി സോഷൃൽ ഫോറസ്ട്രി ഉത്തരമേഖല ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി ഉദ്ഘാടനംചെയ്തു. അസ്‌ലം കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ മാരായ എ .പി ഇംതിയാസ്, സത്യപ്രഭ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം. പി സജീവ് ദീപ്തി ബി .ആർ , രജീഷ് ലാൽ,പി.ടി.എ വർക്കിംഗ് പ്രസിഡന്റ് രജീഷ് പ്രസംഗിച്ചു. റിട്ട.ഡപ്യൂട്ടി ആർ.എഫ്.ഒ സുരേഷ് ക്ലാസെടുത്തു. പ്രധാനദ്ധ്യാപകൻ അബ്ദു സലാം സാഗതം പറഞ്ഞു.