news
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. ബാബു കാട്ടാളി ഉദ്ഘാടനം ചെയ്യുന്നു.

നരിപ്പറ്റ: വയോജന ദിനത്തിന്റെ ഭാഗമായി നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് വികസന സമിതിയും, എ.ഡി.എസും ചേർന്ന് കുടുംബശ്രീ വിജിലൻസ് ഗ്രൂപ്പ് മാനസിക ഉല്ലാസ വയോജന സംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.നാണു അദ്ധ്യ ക്ഷത വഹിച്ചു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഷാരോണും, നിയമ ബോധവത്ക്കരണം എന്ന വിഷയത്തിൽ സബ് ഇൻസ്പെക്ടർ ജയനും ക്ലാസെടുത്തു. എൻ.കെ ലീല ,സജിന, സന്തോഷ്, ടി.പി പവിത്രൻ, വി.പികുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. ക്ലാസുകൾക്ക് ശേഷം വിവിധ കലാപരിപാടികളുമുണ്ടായി.