lockel
തപസ്യ കടലുണ്ടി രാമായണചിന്തകൾ ​ ഡയറക്ടർ റിട്ട: സോഷ്യൽ ജസ്റ്റിസ് ഗവ: ഓഫ് ഇന്ത്യ ​ എം.എ.മുരളീധരൻ ​ ​ ഉദ്ഘാടനം ചെയ്യുന്നു

കടലുണ്ടി: തപസ്യ കടലുണ്ടിയുടെ ആഭിമുഖ്യത്തിൽ നടന്ന രാമായണചിന്തകൾ സോഷ്യൽ ജസ്റ്റിസ് ഗവ: ഓഫ് ഇന്ത്യ റിട്ട.ഡയറക്ടർ എം.എ.മുരളീധരൻ ഉദ്ഘാടനംചെയ്തു . പ്രസിഡന്റ് ഗീത സുധീർ അദ്ധ്യക്ഷത വഹിച്ചു. ധന്യ ചെറുകാട്ട് മുഖ്യപ്രഭാഷണം നടത്തി. മോഹൻദാസ് പാലക്കാടൻ, എൻ.സി. രാമദാസ് , സത്യവതി ടി.കെ, മോഹൻദാസ് പ്ര ബോധിനി, അഡ്വ: ഹരീന്ദ്രനാഥ്, ഇന്ദുലേഖ പുഴക്കൽ പ്രസംഗിച്ചു. രാമായണ പ്രശ്‌നോത്തരി മത്സരത്തിൽ ശ്രേയ ശ്രീ കാരിയിൽ, നിവേദ്യ .കെ, പാർവണ കെ.എം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയി കൾക്കുള്ള സമ്മാനദാനം തപസ്യ സംസ്ഥാന ജോ.ജനറൽ സിക്രട്ടറി അനൂപ് കുന്നത്ത് നൽകി.