കൊയിലാണ്ടി: ഹരിതകേരളം മിഷനുമായി ചേർന്ന് കൊയിലാണ്ടി നഗരസഭ 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ" പദ്ധതിയുടെ ഭാഗമായി ടൗൺഹാളിൽ ജനകീയ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.എ.ഇന്ദിര, കെ.ഷിജു, നിജില പറവക്കൊടി, രത്നവല്ലി ടീച്ചർ, വി.പി.ഇബ്രാഹിം കുട്ടി, സിന്ധു സുരേഷ്, ഇന്ദു എസ്.ശങ്കരി എന്നിവർ സംസാരിച്ചു.
സി.ഡബ്ലിയു.ആർ.ഡി.എം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് പി.സാമുവൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭയുടെ ജല സംരക്ഷണ മേഖലയിലെ പ്രധാന പ്രവർത്തനമായ ജല ബഡ്ജറ്ര് പ്രകാശനം ചെയ്തു. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.ടി.പ്രസാദ് നെറ്റ് സീറോ കാർബൺ ജനകീയ ക്യാമ്പെയിനെക്കുറിച്ച് സംസാരിച്ചു. ഇ.എം.അബ്ദുൾ ഹമീദ്, എം.ജി.സുരേഷ് കുമാർ, എ.സുധാകരൻ എന്നിവർ ക്ലാസുകളെടുത്തു. നഗരസഭയുടെ ഒരു വർഷക്കാല ആക്ഷൻപ്ലാൻ ക്ലീൻ സിറ്റി മാനേജർ ടി.കെ.സതീഷ് കുമാർ അവതരിപ്പിച്ചു. വിവിധ മേഖലകളിലെ 200ഓളം പ്രതിനിധികൾ പങ്കെടുത്തു. നഗരസഭാ കൗൺസിലർമാർ, സ്ഥാപന മേധാവിമാർ, സി.ഡി.എസ് മെമ്പർമാർ, എൻ.എസ്.എസ് വോളണ്ടിയർമാർ, വ്യത്യസ്ത മേഖലയിലെ വിദഗ്ദ്ധർ, വിദ്യാർത്ഥികൾ, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ, ഉദ്യോഗസ്ഥർ, ഹരിത കേരളം മിഷൻ ജില്ലാ ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അഡ്വ. കെ.സത്യൻ സ്വാഗതവും സി.പ്രജില നന്ദിയും പറഞ്ഞു.