photo
മഴക്കാല പച്ചക്കറി വിളവെടുപ്പ് ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: കൃഷി ഭവന് കീഴിൽ മഴക്കാല പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചു.സംസ്ഥാന സർക്കാരിന്റെ പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാംവാർഡിൽ ജനാർദ്ദനൻ പൂളപറമ്പിലാണ് പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കൃഷിയിടത്തിലെ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. സമഗ്ര പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ കൃഷിക്ക് ആവശ്യമായ സഹായങ്ങൾ നൽകിവരുന്നുണ്ട്. കൃഷി ഓഫീസർ ശുഭശ്രീ.എസ് പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ അശോകൻ, വാർഡ് അംഗം ശിഖ, കാർഷിക വികസന സമിതി അംഗം സമീർ, കൃഷി അസിസ്റ്റന്റ് സിന്ധു വി.പി .എന്നിവർ പങ്കെടുത്തു.