s

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജോയ് മ്ലാങ്കുഴി അദ്ധ്യക്ഷത വഹിച്ചു. ജോളി ജോസഫ് സ്വാഗതം പറഞ്ഞു. അബ്രഹാം മാനുവൽ, സി.എൻ.പുരുഷോത്തമൻ, ടി.ജെ.റോയ്, കെ.ഡി.ആന്റണി, കെ.എം.ബേബി, ജോസ് അഗസ്റ്റിൻ, സി.ഗണേഷ് ബാബു, പി.ജെ.ജോസഫ്, ഗീതാവിനോദ്, റോയ് തോമസ് എന്നിവർ സംസാരിച്ചു. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ പുനർ നിർമ്മിക്കുക, സൂപ്പർ എം.ആർ.എഫ് പുനർനിർമ്മിച്ച് പ്രവർത്തനം ആരംഭിക്കുക, സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പഞ്ചായത്തിന്റെ നിർമ്മാണ പ്രവൃത്തി നടത്തിയതിലെ ക്രമക്കേടിന് ഉത്തരവാദികളായവരുടെ പേരിൽ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

അതേസമയം മാർച്ച് രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ പ്രതികരിച്ചു.