കോഴിക്കോട്: ബംഗാളിൽ യുവഡോക്ടറെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയതിലും സർക്കാരെടുത്ത നടപടിയിലും പ്രതിഷേധിച്ച് എ.ഐ.ഡി.ഡബ്ലിയു.എ, ഡി.വെെ.എഫ്.ഐ, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മുതലക്കളത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ലതിക ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്ക് സമഗ്ര നിയമസംവിധാനം ഉറപ്പുവരുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പി.പി.താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡി.വെെ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു സ്വാഗതം പറഞ്ഞു. കാനത്തിൽ ജമീല എം.എൽ.എ, എൽ.ജി.ലിജീഷ്, കെ.പുഷ്പജ, ടി.പി.അമൽ രാജ്, ഡി.ദിപ എന്നിവർ സംസാരിച്ചു.