ബേപ്പൂർ: അരക്കിണർ ഗോവിന്ദവിലാസ് എ.എൽ.പി സ്കൂളിലെ സയൻസ് ക്ലബ് ഉദ്ഘാടനം പ്രധാനദ്ധ്യാപകൻ എം ആർ പ്രശാന്ത് നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ.സി അനൂപ് അദ്ധ്യക്ഷനായി. സയൻസ് ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ ശാസ്ത്ര ലേഖനങ്ങളും കഥകളും പോസ്റ്ററുകളും ശാസ്ത്രലോകത്തെ വിസ്മയങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് അമ്പിളിക്കല എന്ന ശാസ്ത്ര മാഗസിൻ പ്രകാശനം സയൻസ് ക്ലബ് വിദ്യാർത്ഥി കോർഡിനേറ്റർ വി.പി സറ ഫാത്തിമ പ്രധാനദ്ധ്യാപകൻ എം ആർ പ്രശാന്തിന് കൈമാറി. സയൻസ് ക്ലബ് കൺവീനർ എ വിഷ്ണുമായ പി എം അൻവർ സമീൽ എന്നിവർ പ്രസംഗിച്ചു.