മുക്കം: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കാരശ്ശേരി സൗത്ത് മേഖലാ കമ്മിറ്റിയുടെ ഹോം കെയർ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. മുഖ്യരക്ഷാധികാരി വി.കെ.വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. മേഖലാ ചെയർപേഴ്സൺ ജിജിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. രോഗികൾക്ക് നൽകാനുള്ള കിറ്റ് മേഖല രക്ഷാധികാരി കെ പി വിനു ഭാരവാഹികൾക്ക് കൈമാറി. ഗിരീഷ് കാരക്കുറ്റി, ഷബീർ ചെറവാടി, ജി. അബ്ദുൽ അക്ബർ, അഡ്വ.പി. കൃഷ്ണകുമാർ, എ. കെ. സിദ്ദീഖ്, കെ. കെ. നൗഷാദ്, ശ്രീകുമാർ മൈസൂർമല, സൂപ്പി മുരിങ്ങപുറായി, ഒ.സുഭാഷ്, ഹബീബ, സൽമത്ത്, സുനിത എന്നിവർ പങ്കെടുത്തു. കെ. പി. വിനു സ്വാഗതവും സുൽഫിക്കർ കാരശ്ശേരി നന്ദിയും പറഞ്ഞു.