d

തിരുവമ്പാടി: കോൺഗ്രസ് മണ്ഡലം ഭാരവാഹികളുടെ യോഗം പ്രിയദർശിനി ഓഡിറ്റോറിയത്തിൽ ചേർന്നു. ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30 മുതൽ 7 വരെ നടക്കുന്ന മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യുട്ടീവ് വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. മലപ്പുറം ഡി.സി.സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും.

വയനാട് പ്രകൃതി ദുരന്തത്തിന്റെ പേരിൽ ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയ്ക്കെതിരെ നടക്കുന്ന ഗൂഢനീക്കം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കെ.പി.സി.സി അംഗം ഹബീബ് തമ്പി യോഗം ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സി.ജെ.ആന്റണി, ബാബു പൈകാട്ടിൽ, സണ്ണി കാപ്പാട്ട്മല, ജോബി എലന്തൂർ, മേഴ്സി പുളിക്കാട്ട്, ഷിജു ചെമ്പനാനി എന്നിവർ സംസാരിച്ചു.