കൊടിയത്തൂർ: ഗ്രഹിക്കാൻ പ്രയാസമുള്ള ഗണിതാശയങ്ങൾ അനായാസം വിനിമയം ചെയ്യുന്നതിന് ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിക്കാൻ രക്ഷിതാക്കൾ രംഗത്തിറങ്ങി. കൊടിയത്തൂർ ഗവ. യു.പി സ്കൂൾ ഗണിതശാസ്ത്ര ക്ലബാണ് രക്ഷിതാക്കൾക്കുവേണ്ടി അൽ- ജെബ്ർ എന്ന പേരിൽ ഗണിത ശാസ്ത്ര ശിൽപ്പശാല സംഘടിപ്പിച്ചത്. വെറ്റിലപ്പാറ ഗവ.ഹൈസ്കൂൾ അദ്ധ്യാപകൻ എ. അബ്ദുൽ മുനീർ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ ഇ. കെ. അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ജസീല ചേലേടത്തിൽ, കെ. പി.നഷീദ, എം. കെ. ഷക്കീല, എം.പി. ജസീദ,ഹെന്ന ഫെബിൻ ,മുഹമ്മദ് നജീബ് ആലിക്കൽ എന്നിവർ നേതൃത്വം നൽകി.