ബേപ്പൂർ: ഐസ് പൊടിക്കുന്ന യന്ത്രത്തിൽ കുടുങ്ങി യുവാവിന്റെ കൈപത്തി തകർന്നു. നടുവട്ടം കയ്യടിത്തോട്, കയ്യിട വഴിയിൽ ദേവരാജന്റെ മകൻ ഷിജുവിന്റെ (42) വലതു കൈപ്പത്തിയാണ് തകർന്നത്. ഹാർബറിലെ പഴയ ലേലപ്പുരയിൽ വച്ചാണ് സംഭവം. ഐസ് കൊണ്ടുവന്ന വാഹനത്തിൽ കയറാനായി ക്രഷറിന്റെ ഒരു ഭാഗത്ത് വലതുകൈ വച്ചപ്പോൾ അബദ്ധത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന യന്ത്രത്തിലേക്ക് തെന്നി പോവുകയായിരുന്നു. നാലു മാസം മുമ്പാണ് സി.ഐ.ടി.യുവിൽ അംഗത്വമെടുത്ത് ഷിജു ഹാർബറിൽ ജോലിക്ക് പ്രവേശിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.