camp
camp

കുറ്റ്യാടി: ദുരിതമനുഭവിക്കുന്ന വയനാടിന്റെ പുനരധിവാസത്തിനായി ഗോർണ്ണിക്ക പ്രോഗ്രസ്സീവ് ആർട്ടിസ്റ്റ് ഗ്രൂപ്പ് കുറ്റ്യാടി ഹയർ സെക്കൻഡറി സ്ക്കൂളിലെ ഫൈൻ ആർട്സ് ക്ലബിന്റെ സഹായത്തോടെ പതിനഞ്ചാമത് ഏകദിനക്യാമ്പും പെയിന്റിംഗ്, ചിത്രപ്രദർശനവും വിൽപ്പനയും നടത്തുമെന്ന് സംഘാടകർ അറിയിച്ചു. നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ നടക്കുന്ന പരിപാടിയിൽ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർ സാന്നിധ്യമറിയിക്കും. പത്രസമ്മേളനത്തിൽ പ്രധാനദ്ധ്യാപിക പി.കെ സുനിത, പി.ടി.എ പ്രസിഡന്റ് വി.കെ റഫീഖ്, എ.എം മോഹനൻ, റഹിം സിയാൻ, ശ്രീജിത്ത് ബോസ്ക്കോ, ഇ എം സന്തോഷ്, ഷീജ വത്സരാജ്, വി.എം ഖാലീദ് എം.സക്കീർ എന്നിവർ പങ്കെടുത്തു.