k

കോഴിക്കോട്: സിനിമാരംഗത്തെ പല കാര്യങ്ങളും തുറന്നുപറഞ്ഞതിന് അവസരങ്ങൾ നിഷേധിക്കപ്പെട്ടവനാണ് താനെന്ന് നടൻ ജോയ്‌മാത്യു. നിയമപരമായി ഒരു കലാകാരനേയും വിലക്കാനാവില്ല. സുപ്രീംകോടതി തന്നെ അക്കാര്യം വ്യക്തമാക്കിയതാണ്. പിന്നെയുള്ള ബഹിഷ്‌കരണവും അവഗണനയും ഹിഡൻ അജണ്ടയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് ഗുരുതരമാണെന്ന് നാലരവർഷം പൂഴ്ത്തിവച്ച സർക്കാരിന് മനസിലായില്ലേ. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരിഗണിക്കേണ്ടതാണ്. പവർ ഗ്രൂപ്പ് എല്ലായിടത്തും ഉണ്ട്. പക്ഷേ, അവർ വിചാരിച്ചാൽ ഒരു ആർട്ടിസ്റ്റിനെ ഒതുക്കാൻ പറ്റില്ല. തിലകനെ ഒതുക്കിയിട്ടും തിരിച്ചുവിളിക്കേണ്ടി വന്നില്ലേ.