ബേപ്പൂർ: ബേപ്പൂർ മത്സ്യബന്ധന ഹാർബറിൽ ഇന്നലെ വിൽപ്പനയ്ക്കായി ബോട്ടിൽ നിന്നും ഇറക്കിയത് ഭീമൻ മത്സ്യം. പുള്ളി കലവ ഇനത്തിൽപെട്ട മത്സ്യമാണെന്നാണ് തൊഴിലാളികൾ പറയുന്നത്. മത്സ്യത്തിന് ഏകദേശം 150 കിലോ തൂക്കമുണ്ട്. ബേപ്പൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സഞ്ജന ബോട്ടിനാണ് മത്സ്യം ലഭിച്ചത്. മത്സ്യം പിന്നീട് ഹാർബറിൽ ലേലത്തിൽ വിറ്റു.