lockel
ഭിന്നശേഷിക്കാർക്ക് മുച്ചക്രവാനം വിതരണം ചെയ്തു​

രാമനാട്ടുകര:​ നഗരസഭയിലെ ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹന വിതരണം മുൻസിപ്പൽ ചെയർപേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ സുരേഷ് അ​ദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. എം പുഷ്പ ​, പി.ടി നദിറ, കെ.എം യമുന, പി.കെ അബ്ദുൽ ലത്തീഫ്, സഫ റഫീഖ്, ഗോപി പി, അൻവർ സാദിഖ് പി, സജ്ന പി.കെ, ആയിഷ ജസ്ന, ബീന പ്രഭ, കെ പുഷ്പ, ഫൈസൽ ,​ഷാജി ലത തുടങ്ങിയവർ പങ്കെടുത്തു . ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷൈന സ്വാഗത​വും ​ നഗരസഭാ സെക്രട്ടറി പി ശ്രീജിത്ത് നന്ദി​യും പറഞ്ഞു.