kunnamangalamnews
വയനാട് ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി എൻ എസ് എസ് യൂണിറ്റ് ഡ്രോയിംഗ് ബുക്കും ക്രെയോൺസും നൽകിയപ്പോൾ

കുന്ദമംഗലം: വയനാട് ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് അവരുടെ മാനസികോല്ലാസത്തിന് ഡ്രോയിംഗ് ബുക്കും ക്രയോൺസും തയ്യാറാക്കി നൽകി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റ്. കുട്ടികൾ തന്നെ വരച്ച 60 ചിത്രങ്ങൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് 15 പേജിന്റെ 550 ഡ്രോയിംഗ് ബുക്കുകളാക്കി ക്രയോൺസുമായിട്ടാണ് കുട്ടികൾ മീനാങ്ങാടിയിലുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിൽ വച്ച് കൈമാറിയത്. ചടങ്ങിൽ പ്രോജക്ട് കോർഡിനേറ്റർ വി കെ.രഞ്ജിത്ത്, സാന്ദ്ര മോൾ സിറിയക്,നാജിയ, അശ്വതി പ്രബിറ്റു, സി എസ്. സുജിത്ത്, രതീഷ് ആർ നായർ, പി പി.നിയ , എ.മുഹമ്മദ് നസിൽ , കെ.ടി. അക്ഷയ്, എൻ.അദ്വൈത്, പി.തീർത്ഥ, എന്നിവർ സംബന്ധിച്ചു.