a

മേപ്പയ്യൂർ: മേപ്പയ്യൂർ സലഫി ടി.ടി.ഐയിൽ രണ്ടു ദിവസമായി നടന്ന കോഴിക്കോട് റവന്യു ജില്ലാ ടി‌.ടി.ഐ കലോത്സവത്തിൽ കാലിക്കറ്റ് ഓർഫനേജ് ഐ.ടി.ഇ കൊളത്തറ 102 പോയിന്റുകൾ നേടി ജേതാക്കളായി. 100പോയിന്റുകൾ നേടിയ ഡയറ്റ് കോഴിക്കോട് രണ്ടാം സ്ഥാനവും 94 പോയിന്റുകൾ നേടി എ.ഡബ്ലിയു.എച്ച് ഐ.ടി.ഇ ചെറുവണ്ണൂർ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ ഡയറ്റ് ലക്ചറർ ടി.പി.രതീഷ് അദ്ധ്യക്ഷത വഹിച്ചു. സലഫിയ്യ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി.അബ്ദുള്ള വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സലഫി ടി.ടി.ഐ പ്രിൻസിപ്പൽ അജയ് ആവള, ഡയറ്റ് ലക്ചറർ മിത്തു തിമോത്തി, ഡോ. ഫസലുള്ള.കെ.ടി, അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.