d

കോഴിക്കോട്: 'അമ്മ' മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു, നടൻ സുധീഷ് എന്നിവർക്കെതിരെ ഗുരുതര ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് ജുബിത ആണ്ടി. അമ്മയിലെ അംഗത്വത്തിനുള്ള ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ ഇടവേള ബാബു ആവശ്യപ്പെട്ടെന്നാണ് ആരോപണം. അംഗത്വത്തിന് രണ്ട് ലക്ഷം രൂപ വേണം. അഡ്ജസ്റ്റ് ചെയ്താൽ പണം വേണ്ട, അവസരവും കിട്ടും. അഡ്ജസ്റ്റ് ചെയ്താൽ സിനിമയിൽ ഉയരുമെന്നും ഇടവേള ബാബു ഉപദേശിച്ചതായി ജുബിത ആരോപിച്ചു. ഒരുമിച്ച് യാത്ര ചെയ്യാം. ടൂർ പോവാം എന്നൊക്കെ സുധീഷ് ഫോണിൽ പറഞ്ഞു. അപ്പോൾത്തന്നെ ഭാര്യ അടുത്തേക്കു വരുന്നെന്ന് പറഞ്ഞ് പതിയെ സംസാരിച്ചുവെന്നും വെളിപ്പെടുത്തി. നടൻ മാമുക്കോയയ്ക്ക് എതിരെയുംആരാേപണം ഉന്നയിച്ചു.

സുധീഷ് ആരോപണം നിഷേധിച്ചു.

മാമുക്കോയ അങ്കിളിന്റെ സിനിമയുടെ സെറ്റിലാണ് സുധീഷിനെയും കാണുന്നത്. ആദ്യമായി നടന്മാരെ കാണുന്ന ത്രില്ലിൽ അവരുടെ നമ്പർ വാങ്ങി. സുധീഷിനെ വിളിച്ചു. അദ്ദേഹം എന്നെയും വിളിച്ച് സംസാരിച്ചിട്ടുണ്ട്.

അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും മാനം നഷ്ടപ്പെടുന്ന കാര്യമായതിനാൽ നിയമ നടപടി ആലോചിക്കുകയാണെന്നും സുധീഷ് പറഞ്ഞു.

കളവ് പറഞ്ഞ് ഒന്നും നേടാനില്ലെന്നും ആദ്യമായല്ല സംഭവം പുറത്ത് പറയുന്നതെന്നും പേര് പറയാൻ ഭയക്കേണ്ട ആവശ്യമില്ലെന്നും ഇതിനോട് ജുബിത

പ്രതികരിച്ചു.

സിനിമയിൽ ജോലി തേടുന്നത് മാനക്കേടല്ല, എന്നാൽ അഡ്ജസ്റ്റ്‌മെന്റിലൂടെ അഭിനയിക്കുന്നത് മാനക്കേടാണ്. അതുകൊണ്ടാണ് ഈ പരിപാടി നിറുത്തിയത്. മാന്യമായി പായസം വിറ്റ് ജീവിക്കുകയാണ്. അവസരം നഷ്ടപ്പെട്ടതിൽ ഖേദമില്ല. അതിനേക്കാൾ അഭിമാനത്തോടെയാണ് ഇപ്പോഴത്തെ ജോലി ചെയ്യുന്നതെന്നും ജുബിത വ്യക്തമാക്കി.