rose

കോഴിക്കോട്: റോസ് കൈമ ബിരിയാണി റൈസിന്റെ കൺസ്യൂമർ പാക്കറ്റുകൾ ഇനി വിപണിയിൽ ലഭ്യം. ബർദ്ധമാൻ അഗ്രോ പ്രോഡക്ടസ് കമ്പനി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ശെയ്ഖ് റബിയുൾ ഹഖ് കൺസ്യൂമർ പാക്കറ്റുകളുടെ ലോഞ്ചിംഗ് നിർവഹിച്ചു. രാജ്യാന്തര വിപണിയിലേക്കുള്ള ബർദ്ധമാൻ റോസ് റൈസ് ബാഗിന്റെയും ഇന്ത്യൻ വിപണിയിലേക്കുള്ള റോസ് കൈമ റൈസ് ബാഗിന്റെയും ഒരു കിലോ, അഞ്ച് കിലോ പാക്കറ്റുകളാണ് അവതരിപ്പിച്ചത്. കമ്പനി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ശെയ്ഖ് റബിയുൾ ഹഖ്, റീജിയണൽ ബിസിനസ് പാർട്‌ണർ നാരായൺ ചന്ദ്ര മൈതി, അസി. റീജിയണൽ ബിസിനസ് പാർട്‌ണർ സോമനാഥ് മൈതി, ജൂനിയർ ഡയറക്ടർ മുഹമ്മദ് രഖീബ്, ചീഫ് മാർക്കറ്റിംഗ് ഓഫീസർ ശ്രീപതി ഭട്ട്, ഇന്റർനാഷണൽ മാർക്കറ്റിംഗ് മാനേജർ അബ്ദുൽ ഷുക്കൂർ, ഇന്റർനാഷണൽ സെയിൽസ് മാനേജർ നൗഷാദ് സി.വി, റീജിയണൽ സെയിൽസ് മാനേജർ രോഹിത് നായർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഷാഹിർ സി.കെ എന്നിവർ പങ്കെടുത്തു.