news

കുറ്റ്യാടി: കേരള സർക്കാരിന്റെ 2023- 24 കായകൽപ്പ് അവാർഡ് നാലാം തവണയും കരസ്ഥമാക്കിയ കുറ്റ്യാടി താലൂക്ക് ആശുപത്രി ജീവനക്കാരെ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.പി.ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ഭരണസമിതിയുടെ ഉപഹാരം ആശുപത്രി സൂപ്രണ്ട് അനുരാധ.ടി.സി ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീബ സുനിൽ, ബ്ലോക്ക് അംഗം കെ.കെ.ഷെമീന, നോഡൽ ഓഫീസർ ഡോ. അശ്വിൻ, ഹെഡ് നഴ്സ് സി.ജി.ജോർജ്, സനുഷകുമാരി, സ്റ്റാഫ് സെക്രട്ടറി പി.ജെ.മാത്യു എന്നിവർ സംസാരിച്ചു.