കോഴിക്കോട്: എൽ.ഐ.സി എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സ്റ്റോറിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചുള്ള പ്രത്യേക യോഗത്തിൽ മുൻകാല ഭാരവാഹികൾ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ജീവനക്കാർ എന്നിവരെ ആദരിച്ചു. സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ രജിത.എം യോഗം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം.ജെ.ശ്രീരാം അദ്ധ്യക്ഷത വഹിച്ചു. സുധീർകുമാർ.പി.പി, പി.വി.രവീന്ദ്രൻ, എം.കുഞ്ഞികൃഷ്ണൻ, പി.ഭാസ്കരൻ, പി.പി.കൃഷ്ണൻ, സി.ബിന്ദു, ടി.വി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു. എൽ.ഐ.സി എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സ്റ്റോർ പ്രസിഡന്റ് ടി.പി.സന്ധ്യ റിപ്പോർട്ട് അവതരിപ്പിച്ചു. കൺവീനർ കെ.ഷാജു സ്വാഗതവും ഡയറക്ടർ ടി.സി.ബസന്ത് നന്ദിയും പറഞ്ഞു.