കോഴിക്കോട്: കെ.എച്ച്.എസ്.ടി.യു ഖാദർ കമ്മിറ്റി റിപ്പോർട്ടും പൊതുവിദ്യാഭ്യാസത്തിന്റെ ഭാവിയും എന്ന വിഷയത്തിൽ വർത്തക ഭവനിൽ പൊതു സംവാദം കോൺഫാബ് 2024 സംഘടിപ്പിച്ചു. എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.കെ.ആലികുട്ടി അദ്ധ്യക്ഷത വഹിച്ചു. അക്കാഡമിക് കൗൺസിൽ കൺവീനർ ലതീബ് കുമാർ.കെ.ബി വിഷയം അവതരിപ്പിച്ചു. അക്കാഡമിക് കൗൺസിൽ സംസ്ഥാന ചെയർമാൻ വി.കെ.അബ്ദുറഹ്മാൻ ചർച്ച ക്രോഡീകരിച്ചു. ജനറൽ സെക്രട്ടറി സി.എ.എൻ.ഷിബ്‌ലി, നജീബ് കാന്തപുരം, എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഫസൽ ഗഫൂർ, സി.പി.ചെറിയ മുഹമ്മദ്, ഡെയ്സൺ പണങ്ങോടൻ, ഡോ. ഷാഹുൽ ഹമീദ്, കെ.ടി.അബ്ദുൾ ലത്തീഫ്, ഒ.ഷൗക്കത്തലി, നിസാർ ചേലേരി തുടങ്ങിയവർ സംസാരിച്ചു.