lockel

രാമനാട്ടുകര: വയനാടിന് ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ​ (ഫ്യൂമ്മ​) കൈത്താങ്ങ്. രാമനാട്ടുകരയിലെ ലക്ഷോറിയ ഫർണിച്ചറിൽ നിന്ന് രണ്ട് ​ഡൈനിംഗ് ടേബിൾ, 6 ചെയർ എന്നിവ രാമനാട്ടുകര ചെയർപേഴ്സൺ ബുഷറ റഫീഖിന് കൈമാറി. 30 ഓളം ഷോപ്പുകളിൽ നിന്ന് സ്വീകരിച്ച ഫർണിച്ചറുകളുമായി പുറപ്പെട്ട വാഹനം ഫറോക്ക് ​മുൻസിപ്പൽ ചെയർമാൻ എൻ.സി.അബ്ദുൽ റസാക്ക് ഫ്ലാഗ് ഓഫ് ചെയ്തു. ഫറോക്ക് മേഖലാ പ്രസിഡന്റ് ബഷീർ പറമ്പൻ അ​ദ്ധ്യക്ഷത വഹിച്ചു. കെ.വി.അഷ്റഫ്, സലാം, പി.എം.അജ്മൽ, കെ.മുഹമ്മദലി, ബീരാൻ.കെ, സിദ്ദിഖ്.എം.വി,​ മുസ്തഫ തറമ്മൽ എന്നിവർ സംസാരിച്ചു. അസ്കർ കളത്തിങ്കൽ സ്വാഗതവും എ.പി.നിയാസ് നന്ദിയും പറഞ്ഞു.