വിലങ്ങാട്: ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് മേഖല സമാജ് വാദി പാർട്ടി നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. സജി പോത്തൻ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിലങ്ങാടെത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞായൻ കുട്ടി മാസ്റ്റർ, സെക്രട്ടറി ജനറൽ സുകേശൻ നായർ, വിലങ്ങാട് ജനകീയ കൂട്ടായ്മ ചെയർമാൻ അമ്പലക്കണ്ടി അബ്ദുറഹിമാൻ, സഞ്ജയ് ബാവ, കെ.കെ.സി.സഫ്‌വാൻ, കളത്തിൽ മുഹമ്മദ് ഇഖ്ബാൽ, ജോണി മുല്ലേക്കുന്നേൽ, ഡോ. ഹമീദ്, രാജൻ.പി.കെ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ദുരിതാശ്വാസത്തിനായുള്ള പ്രത്യേക പാക്കേജിനായി സമാജ് വാദി എം.പിമാർ പാർലമെന്റിൽ ശബ്ദമുയർത്തുമെന്ന് ഡോ. സജി പോത്തൻ തോമസ് പറഞ്ഞു.