news

മരുതോങ്കര: മരുതോങ്കര സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം എന്ന വിഷയം ആസ്പദമാക്കി കുന്നുമ്മൽ ഉപജില്ലയിലെ അൻപതോളം എൽ.പി, യു.പി, ഹൈസ്കൂളുകളിലെ നൂറോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മെഗാ ക്വിസ് മത്സരം നടത്തി. ബാങ്ക് പ്രസിഡന്റ് കെ.കെ.പാർത്ഥൻ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. ഡയറക്ടർമാരായ സനൽകുമാർ വക്കത്ത്, പി.പി.കെ.നവാസ്, അസി. സെക്രട്ടറി ടി.ടി.ഷാജി പ്രസംഗിച്ചു. കെ.ടി രവീന്ദ്രൻ, കെ.കെ. പ്രദ്യുമ്നൻ, ഗിരീഷ് ബാബു കാക്കന്നൂർ, കെ.നാണു, കെ.സി വിനീഷ്, ഷാജു ഫിലിപ്പ്, ബിന്ദു കുരാറ എന്നിവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി കെ.സി പവിത്രൻ സ്വാഗതം പറഞ്ഞു.