വടകര: വയനാട്, വിലങ്ങാട് ദുരിത ബാധിതരെ സഹായിക്കുന്നതിന് കെ. എസ്. എസ്. പി.യു ആയഞ്ചേരി യൂണിറ്റ് സമാഹരിച്ച 103050 രൂപ കുറ്റ്യാടി എം.എൽ എ. കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് യൂണിയൻ ഭാരവാഹികൾ കൈമാറി. ആയഞ്ചേരി ടൗൺ മദ്രസ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം എൻ.കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രസിഡന്റ് ടി. എൻ വിനോദൻ, വി.കെ. ഹമീദ്, സഹദേവൻ, കെ. സജീവൻ, ടി. കൃഷ്ണൻ, കമലാക്ഷി ടീച്ചർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഒ.എം. സാറ സ്വാഗതവും, ജോയിന്റ് സെക്രട്ടറി സി.ഇ. ശ്രീധരൻ നന്ദിയും പറഞ്ഞു.