1

കോഴിക്കോ‌ട്: ഹെൽത്ത് സൂപ്പർവൈസർ കെ. മുസ്തഫയുടെ മരണത്തിൽ അനുശോചിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. മലപ്പുറം പൂക്കോട്ടൂരിൽ ഹെൽത്ത് സൂപ്പർവൈസറായിരിക്കെയാണ് മുസ്തഫ മരിച്ചത്. ഫറോക്ക് താലൂക്ക് ആശുപത്രിയിലടക്കം ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ഹെൽത്ത് ഇൻസ്പക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യോഗത്തിൽ ടി.പി. മുഹമ്മദ് അദ്ധ്യക്ഷനായി. എൻ.ജി.ഒ അസോസിയേഷൻ ജില്ലാസെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗം മധു രാമനാട്ടുകര സി. ഭാവന, കെ.മൊയ്തീൻകുട്ടി, സി. സെലീന , പി. ഷീബ, സി.സുഭദ്ര, സി.സി. ജാഫർ, ബിനുരാജ്, എം. അലി, സി.ഇബ്രാഹിം, സി. കദീജ, കെ. കീർത്തി, കെ.വി. വിപ്ലവൻ, സി.സിജു പ്രസംഗിച്ചു.