sathi

കോഴിക്കോട്: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ , കായിക രംഗത്ത് ഉന്നത വിജയം കൈവരിച്ച മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികൾക്കുള്ള അവാർഡ് വിതരണം നടന്നു. ചടങ്ങ് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ അദ്ധ്യക്ഷത വഹിച്ചു. എസ്എസ്.എൽ.സി, പ്ലസ് 2, വി.എച്ച്.എസ്.സി ഉന്നതവിജയം നേടിയ നൂറോളം വിദ്യാർത്ഥിക്കുള്ള അവാർഡ് വിതരണമാണ് നടന്നത്. ബി.കെ സുധീർകിഷൻ, സൗഫിയ, പണ്ടാരത്തിൽ പ്രസീന, സതീശൻ പി.വി, ഇളമശ്ശേരി മനോജ്, പീതാംബരൻ പൂനത്ത്, കരുണാകരൻ പങ്കെടുത്തു. കൗൺസിലർ എം.കെ മഹേഷ് സ്വാഗതവും രഞ്ജിനി പി.കെ നന്ദിയും പറഞ്ഞു.