കോഴിക്കോട്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ കരിയർ ഡിപ്പാർട്ട്‌മെന്റ് കീഴിൽ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് ഡിപ്ലോമ കോഴ്‌സിന്റെ ബിരുദദാന ചടങ്ങ് മാദ്ധ്യമപ്രവർത്തകൻ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ഡി.സി.ജി.സി ബാച്ചിന്റെ ഉദ്ഘാടനം സിജി പ്രസിഡന്റ് ഡോ. എ ബി മൊയ്തീൻകുട്ടി നിർവഹിച്ചു. സിജി ജനറൽ സെക്രട്ടറി ഡോ. ഇസഡ് എ അഷറഫ് മുഖ്യപ്രഭാഷണം നടത്തി. കെ.അസ്‌കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ പറപ്പൊയിൽ, പി ആർ ഡയറക്ടർ എം വി സക്കറിയ,ജാഫർ സാദിഖ്, ഒന്നാം റാങ്ക് ജേതാവ് അരുൺ പി ശങ്കർ, മജ്ബൂറ നൗഫൽ, സൈനുദ്ദീൻ പ്രസംഗിച്ചു.