വടകര: മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വെൽകെയർ ഹെൽത്ത് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡും പി.വി.എസ് സൺറൈസ് ഹോസ്പിറ്റലും സംയുക്തമായി ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബി.പി, ഷുഗർ തുടങ്ങിയ സ്ഥിരം പരിശോധനകൾക്ക് പുറമെ ചെലവ് കൂടിയ ഫൈബ്രോസ്കാൻ, ഇ സി ജി തുടങ്ങിയ സേവനങ്ങൾ സൗജന്യമായി നൽകി. വാർഡ് മെമ്പർ സിമി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബി.ബീന അദ്ധ്യക്ഷത വഹിച്ചു. രശ്മി, പ്രോഗ്രാം ഓഫീസർ ടി.കെ ജൂലി എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് ലീഡർ ശ്രീലക്ഷ്മി സന്തോഷ് സ്വാഗതവും വോളണ്ടിയർ ഡയന നന്ദിയും പറഞ്ഞു.