കോഴിക്കോട്: വിമൻ ജസ്റ്റിസ് മൂവ്മെന്റ് സ്ഥാപകദിന മത്സര പരിപാടിയിലെ വിജയികൾക്കുള്ള അനുമോദന ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുബീന വാവാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഫൗസിയ ആരിഫ് സംസ്ഥാന കമ്മിറ്റി അംഗം സുഫീറ എരമംഗലം , ജില്ലാ വൈസ് പ്രസിഡന്റുമാരായ ജുമൈല നന്മണ്ട, സഫിയ, സെക്രട്ടറിമാരായ ഹയാ സഫീറ, തൗഹീദ അൻവർ എന്നിവർ പ്രസംഗിച്ചു. വിവിധ സാഹിത്യമത്സരങ്ങളിൽ വിജയികളായ ഷഹർബാനു, പ്രീജ പ്രജീഷ്, ദിശ, ശ്രീരഞ്ജിനി ,ഫസ്‌ല, കെ.എ,സുബൈദ , എം.കെ, ത്വാഹിറ.വി എന്നിവർക്ക് അവാർഡുകൾ നൽകി.