mahila
കേരള മഹിള സംഘം

മേപ്പയ്യൂർ: കേരള മഹിള സംഘം ജില്ലാ പ്രവർത്തക ക്യാമ്പ് സെപ്തംബർ 7,8 തിയതികളിൽ മേപ്പയ്യൂരിൽ നടക്കും . സ്വാഗതസംഘം രൂപീകരണ യോഗം എൻ ,എഫ്.ഐ, ഡബ്ല്യു ദേശീയ കൗൺസിൽ അംഗം പി.പി വിമല ഉദ്ഘാടനം ചെയ്തു. എം.കെ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി. ഭാരതി, ബാബു കൊളക്കണ്ടി, ജയന്തി കെ.പി, കെ.കെ.അജിതകുമാരി എന്നിവർ പ്രസംഗിച്ചു. 75 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികൾ: കെ.കെ.ബാലൻ, ആർ.ശശി, അജയ് ആവള (രക്ഷാധികാരികൾ)​, സി.ബിജു (പ്രസിഡന്റ് ),​ പി.ബാലഗോപാലൻ (വൈസ് പ്രസിഡന്റ് ) കെ.കെ. അജിതകുമാരി (സെക്രട്ടറി), ഉഷ മലയിൽ (ജോ. സെക്രട്ടറി), ജയന്തി കെ.പി (ട്രഷറർ.