പേരാമ്പ്ര: എച്ച്.എം.എസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിവിധ കാറ്റഗറിക്കൽ സംഘടനകളുടെ സംഗമം ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി പെൻഷൻ കുടിശ്ശികയാക്കിയത് പ്രതിഷേധാർഹമാണെന്നും അംഗങ്ങളുടെ മാസവരിസംഖ്യ മുറതെറ്റാതെ വാങ്ങിക്കുന്ന സർക്കാരിന്, പെൻഷൻ കുടിശ്ശികയില്ലാതെ വിതരണം ചെയ്യാൻ ബാദ്ധ്യതയുണ്ടെന്നും കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്തില്ലെങ്കിൽ സമരവുമായി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. പി.മോനിഷ, ഒ.പി.ശങ്കരൻ, കെ.കെ.കൃഷ്ണൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, ജെ.എൻ.പ്രേം ഭാസിൻ, എൻ.എം.അഷറഫ്, മധു മാവുള്ളാട്ടിൽ, ജി.കെ.ബാബുരാജ്, കെ.ടി.രതീഷ്, സുനിൽ ഊരള്ളൂർ, എ.കെ.കുഞ്ഞിക്കണാരൻ, കെ.എം.കുഞ്ഞിരാമൻ, വിജു ചെറുവത്തൂർ, എം.പി.ശ്രീധരൻ, സെമീർ കാപ്പുമ്മൽ എന്നിവർ സംസാരിച്ചു.