inl
ഐ.എൻ.എൽ

കുന്ദമംഗലം: വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരുടെ ബാങ്ക് വായ്പകൾ എഴുതി തള്ളണമെന്ന് ഐ.എൻ.എൽ കുന്ദമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ശോഭാ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലോയേഴ്സ് ഫോറം ജനറൽ സെക്രട്ടറി അഡ്വ.വി.പി.എ സിദ്ദിഖ് , ഒ.പി.അബ്ദുറഹിമാൻ, പി. എൻ.കെ.അബ്ദുള്ള, ടി.പി.അബൂബക്കർ ഹാജി, നരേന്ദ്രൻ മാവൂർ, റഊഫ് പാലാഴി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി. ടി.മുഹമ്മദ് (പ്രസിഡന്റ്), ഹമീദ് ഹാജി പാലാഴി, നാസർ മൗലവി മാവൂർ, യൂസഫ് പാലാഴി (വൈസ് പ്രസിഡന്റുമാർ), ജാബിർ പടനിലം (ജനറൽ സെക്രട്ടറി), റഊഫ് പാലാഴി, അബൂബക്കർ മലയമ്മ, നസറുദ്ദീൻ പാലാഴി (സെക്രട്ടറിമാർ) ആർ കെ മുഹമ്മദ് മലയമ്മ (ട്രഷറർ).