news
കുറ്റ്യാടി വോളി കൂട്ടായ്മ സംഘടിപ്പിച്ച കെ.സതീശൻ അനുസ്മരണം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: എം.ബി.എ വോളി അക്കാഡമിയുടെ സഹകരണത്തോടെ കുറ്റ്യാടി വോളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കെ.സതീശൻ അനുസ്മരണം നടന്നു. ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. എ.സി. അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.നവാസ് അനുസ്മരണ പ്രഭാഷണം നടത്തി. ദേശീയ വോളി താരങ്ങളായ റോയ് ജോസഫ്, കിഷോർ കുമാർ, രേഖ, ദേശീയ കോച്ച് അരുണാചലം, കുറ്റ്യാടി പൊലീസ് ഇൻസ്പെക്ടർ കൈലാസ് നാഥ് തുടങ്ങിയവർ മുഖ്യാതിഥികളായി. സി.എച്ച്.ഷരീഫ്, പി.പി.മുഹമ്മദ്, ശ്രീജേഷ് ഊരത്ത്, ഹാഷിം നമ്പാട്ടിൽ, സബിന മോഹൻ, കെ.എസ്.റഷീദ്, ഷെഫീഖ് കേളോത്ത്, രജീഷ് അമ്പലക്കണ്ടി, വി.വി.അനസ്, മുഹമ്മദ് റാഫി, കെ.എസ്.നാസർ, പി.മുസ്തഫ, കെ.പി.നസിം തുടങ്ങിയവർ പ്രസംഗിച്ചു.