 
കോഴിക്കോട്: മദർ തെരേസയെന്ന നാമം മാനവികതയുടെ മഹനീയമായ മൂന്നക്ഷരമാണെന്നും സമാനതകളില്ലാത്ത സേവന തത്പ്പരതയും സന്യസ്ത ജീവിതവും സമന്വയിച്ച മഹത്തായ സമർപ്പിത ജീവിതത്തിന്റെ ആൾരൂപമായിരുന്നുവെന്നും മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ ഷെവലിയാർ സി.ഇ.ചാക്കുണ്ണി പറഞ്ഞു.
മദർ തെരേസയുടെ 114-ാമത് ജന്മദിനാഘോഷം വെസ്റ്റ് ഹിൽ അനാഥമന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദർ തെരേസ ജന്മദിനം അഗതി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സമാജം പ്രസിഡന്റ് ഷനൂപ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് കേശവപുരി ,വൈസ് പ്രസിഡന്റ് അഡ്വ.എം രാജൻ, ഷാനേഷ് കൃഷ്ണ , എ.വി ശങ്കരമേനോൻ എന്നിവർ പ്രസംഗിച്ചു.