book
കഥകളുടെ പ്രകാശനം

വടകര: അന്തരിച്ച കഥാകൃത്തും നോവലിസ്റ്റുമായ എം.സുധാകരന്റെ തെരഞ്ഞെടുത്ത കഥകളുടെ പ്രകാശനവും അനുസ്മരണവും നാളെ വൈകിട്ട് നാലിന് വടകര മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. എം.മുകുന്ദൻ പുസ്തകം പ്രകാശനം ചെയ്യും. അനുസ്മരണ സമിതി ചെയർമാൻ ടി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. നിരൂപകൻ കെ വി സജയ് പുസ്തകം സ്വീകരിക്കും. വി.ആർ. സുധീഷ് പ്രഭാഷണം നടത്തും. അനുസ്മരണ പരിപാടിയിൽ വി. ടി. മുരളി, വി. കെ. പ്രഭാകരൻ, പി.ഹരീന്ദ്രനാഥ്,. ടി രാജൻ, ആർ.ബാലറാം, ഡോ. ചെർവാച്ചേരി രാധാകൃഷ്ണൻ, പി എസ് ബിന്ദുമോൾ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ രാധാകൃഷ്ണൻ ടി ,ശിവദാസ് പുറമേരി ,പ്രവീൺ ചന്ദ്രൻ മൂടാടി, സുലിൻ ഷെർഗിൽ എന്നിവർ പങ്കെടുത്തു.