അത്തോളി: പാറയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ട പാലോറമലയിൽ ഒരു തരത്തിലുള്ള ഖനനവും അനുവദിക്കില്ലെന്ന് സംരക്ഷണ സമിതി. പാലോറമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലയിൽ ജനകീയ കൺവെൻഷൻ നടത്തി. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സുനിൽകുമാർ അമ്പലപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണി മൊടക്കല്ലൂർ സ്വാഗതവും ഷാക്കിറ കുഞ്ഞോത്ത് നന്ദിയും പറഞ്ഞു.