കല്ലാച്ചി: സി.പി.ഐ നേതാവ് സി.കുമാരന്റെ എട്ടാം ചരമ വാർഷികം സമുചിതമായി ആചരിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം, നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം, ബി.ഡി.സി മെമ്പർ, നാദാപുരം താലൂക്ക് ആശുപത്രി എച്ച്.എം. സി. മെമ്പർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിരുന്നു. കല്ലാച്ചിയിൽ നടന്ന അനുസ്മരണത്തിന്റെ ഭാഗമായി പ്രഭാതഭേരി, പതാക ഉയർത്തൽ, പുഷ്പാർച്ചന എന്നിവ നടന്നു. അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ അസി.സെക്രട്ടറി അഡ്വ.പി.ഗവാസ് ഉദ്ഘാടനം ചെയ്തു. പി.കെ. കണാരൻ പതാക ഉയർത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി.സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, സി.സുരേന്ദ്രൻ , ടി.സുഗതൻ, ടി.സുരേന്ദ്രൻ, വൈശാഖ് കല്ലാച്ചി, സി.എച്ച്.ദിനേശൻ, ടി.പി. ഷൈജു എന്നിവർ പ്രസംഗിച്ചു.