img20240826
വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ അൻസാൻ പി.മുജിബുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: വെസ്റ്റ്ചേന്ദമംഗല്ലൂരിൽ നവീകരിച്ച മസ്ജിദുൽ അൻസാർ ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പാറക്കൽ ആമിന രചിച്ച 'കോന്തലക്കിസ്സകൾ' പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനവും നടന്നു. സാംസ്കാരിക സമ്മേളനത്തിൽ ഒ.അബ്ദുറഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ അസോ. പ്രസിഡന്റ് കെ.സുബൈർ അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു, ഒ.അബ്ദുല്ല, എ. അബ്ദുൽ ഗഫൂർ, റംല ഗഫൂർ, എം.മധു , സി.ടി. അബ്ദുല്ലത്വീഫ് ഉസ്താദ്, മുസ്തഫ, മുഹമ്മത് കുട്ടി, ബഷീർ, എ.പി. നസീം തുടങ്ങിയവർ പ്രസംഗിച്ചു. ടി.കെ പോക്കുട്ടി സ്വാഗതവും എം.ടി. മുനീബ് നന്ദിയും പറഞ്ഞു.