കൊയിലാണ്ടി: കടലോരത്തിന് കടലോളം പ്രതീക്ഷയുമായി മാതൃകാ മത്സ്യ ഗ്രാമം (മോഡൽ ഫിഷിംഗ് വില്ലേജ് ) ഒരുങ്ങുന്നു. ഡി.പി.ആർ (ഡീട്ടെയിൽ പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കുന്നതിന് മുന്നോടിയായി എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ , തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി. നഗരസഭയിലെ 36, 37,38, 39 ഡിവിഷനുകൾ ഉൾപ്പെട്ടതാണ് പദ്ധതി പ്രദേശം. ഫിഷറീസ് വകുപ്പിന്റെ കൈവശമുള്ള സ്ഥലമായിരിക്കും ഫിഷിംഗ് വില്ലേജിനായി വിനിയോഗിക്കുക. ഒമ്പത് മത്സ്യഗ്രാമത്തിനാണ് സർക്കാർ അംഗീകാരം നൽകിയത്. കാനത്തിൽ ജമീല എം.എൽ.എയുടെയും നഗരസഭയുടെയും മത്സ്യത്തൊഴിലാളികളുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമാണ് കൊയിലാണ്ടി യിലെ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ച ഈ അംഗീ കാരം. ആയിരക്കണക്കിന് തൊഴിലാളികൾ നേരിട്ടും അല്ലാതെയും ജോലിയെടുക്കുന്ന മേഖലയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. തൊഴിലുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഒരു കുട ക്കീഴിൽ വരും. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട ഓഫീസുകൾ നിലവിൽ പ്രവർത്തിക്കുന്നത് മിനി സിവിൽ സ്റ്റേഷനിലും മുത്താമ്പി റോഡിലുള്ള കെട്ടിടത്തിലുമാണ്. ഫീഷറീസ് ഓഫീസിൽ പോകണമെങ്കിൽ ഒരു ദിവസത്തെ പണി ഒഴിവാക്കേണ്ട സ്ഥിതിയാണ്. മത്സ്യത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ കൃത്രിമ പ്പാരുകൾ വലിയൊരാശ്വാസമായികും. മത്സ്യം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നതിനാൽ വിലത്തകർച്ചയിൽ നിന്ന് രക്ഷപ്പെടാനും കഴിയും.
മോഡൽ ഫിഷിംഗ് വില്ലേജ് പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയും. കാനത്തി ൽ ജമീല എം.എൽ. എ
ചെലവ്
7.5 കോടി
പദ്ധതി നടപ്പാക്കൽ
കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാ രും വഹിക്കും.
മത്സ്യ ഗ്രാമത്തിലുണ്ടാവും
മത്സ്യ വിപണനത്തിനായി ഈ - സ്കൂട്ടർ ഫിഷർമെൻ ട്രെയിനിംഗ് സെന്റർ കം റിഹാബിലിറ്റേഷൻ സെന്റർ , വലനെയ്ത്ത് കേന്ദ്രം , ഫിഷ് കിയോസ്ക് കം കോൾഡ് സ്റ്റോറേജ് , സോളാർ ഫിഷ് ഡ്രയർ യൂണിറ്റ്, ഫിഷ് മാർക്കറ്റ് , ഹൈമാസ്റ്റ്ലൈറ്റ് , കൃത്രിമപ്പാര് , മത്സ്യത്തൊഴിലാളി സേവന കേന്ദ്രം ,വയോജന പാർക്ക്, സീഫുഡ് കിച്ചൺ, റസ്റ്റോറന്റ്.