photo
കരയിൽ കുടുങ്ങിയ തിമിംഗലത്തെ പ്രദേശവാസികൾ കടലിലേക്ക് തിരിച്ച് വിടുന്നു

കൊയിലാണ്ടി: കണ്ണൻകടവ് അഴീക്കൽ ഭാഗത്ത് കുടുങ്ങിയ തിമംഗലത്തെ പ്രദേശവാസികൾ രക്ഷിച്ച് കടലിലേക്ക് വിട്ടു. ചൊവ്വാഴ്ച രാവിലെ കണ്ണൻകടവ് ജംഗ്ഷനിൽ അഴിമുഖത്ത് വടക്കുഭാഗത്ത് കടൽഭിത്തിയ്ക്ക് സമീപമായാണ് തിമിംഗലം കുടുങ്ങിയത്. സ്ഥലത്തെ മണ്ണിൽതട്ടി കടലിലേയ്ക്ക് പോകാൻ കഴിയാതെ വന്നതോടെ സമീപത്ത് ഉണ്ടായിരുന്ന പന്ത്രണ്ടോളം മത്സ്യത്തൊഴിലാളികൾ ചേർന്ന് ഒരുമണിക്കൂറോളം പണിപ്പെട്ടാണ് തിമിംഗലത്തെ തിരിച്ച് കടലിലേയ്ക് വിട്ടത്. ഇതിൽ ചിലർക്ക് തിമിംഗലത്തിന്റെ വാൽഭാഗം തട്ടി പരിക്കേറ്റു. രാജീവൻ, രഞ്ജിത്ത്, ഷൈജു, വിഷ്ണു, സജിത്ത് ലാൽ, സുധീർ, രോഹിത്ത്, വിപിൻ, ഷിജു, അരുൺ, ലാലു, രജീഷ്, ഹരീഷ് എന്നിവരാണ് തിമിംഗലത്തെ തിരിച്ച് കടലിലേയ്ക്കയച്ചത്.