വടകര: ആർ.ജെ.ഡി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും മുതിർന്ന സോഷ്യലിസ്റ്റുകളെ ആദരിക്കലും നടന്നു. സംസ്ഥാന അദ്ധൃക്ഷൻ എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന പ്രവർത്തകരെ സംസ്ഥാന പ്രസിഡന്റ് ആദരിച്ചു . സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രൻ വീരേന്ദ്രകുമാർ അനുസ്മരണ പ്രഭാഷണം നടത്തി, ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്കരൻ, അഡ്വ .എം.കെ പ്രം നാഥ് അനുസ്മരണം നടത്തി .കൈപ്പാട്ടിൽ ശ്രീധരൻ, ടി.ടി.പത്മനാഭൻ, എടയത്ത് ശ്രീധരൻ, എ.ടി.ശ്രീധരൻ, നിഷ പുത്തൻ പുരയിൽ, പ്രമോദ് മാട്ടാണ്ടി, മഹേഷ് ബാബു. എൻ.പി റീന രയരോത്ത്, നിഷ പറമ്പത്ത്, അജേഷ് മുക്കാളി എന്നിവർ പ്രസംഗിച്ചു.