news
കായക്കൊടി പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി തളീക്കര ദാറുസ്സലാം മദ്റസാ ഹാളിൽ നടത്തിയ

കുറ്റ്യാടി: കായക്കൊടി പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി തളീക്കര ദാറുസലാം മദ്റസാ ഹാളിൽ നടത്തിയ "പൊളിറ്റിക്കൽ ട്രെയിനിംഗ് പ്രോഗ്രാം" ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. എൽ.ജി.എം.എൽ സംസ്ഥാന ജന:സെക്രട്ടറി പി.കെ ശറഫുദ്ദീൻ ക്ലാസെടുത്തു. മുസ്‌ലിംലീഗ് നിയോജക മണ്ഡലം ഉപാദ്ധ്യക്ഷൻ വി.പി കുഞ്ഞബ്ദുല്ല , സി.ടി ഹാരിസ് , വനിതാലീഗ് മണ്ഡലം ഉപാദ്ധ്യക്ഷ സൈനബ കരണ്ടോട്, വനിതാലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.പി ആയിഷ, പി.കെ കുഞ്ഞമ്മദ് , ഇ.പി മുഹമ്മദലി ,പി.കെ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു. കെ.കെ.സി കുഞ്ഞബ്ദുല്ല സ്വാഗതവും ഇ.പി സാജിത നന്ദിയും പറഞ്ഞു.