nit
എൻ.ഐ.ടി.സി

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി കാലിക്കറ്റിന്റെ (എൻ.ഐ.ടി.സി) 64-ാമത് സ്ഥാപക ദിനാഘോഷം ഒന്നിന് നടക്കും. ബംഗളൂരു ഇസ്‌കോൺ ചെയർമാൻ ചഞ്ചലപതി ദാസ് മുഖ്യാതിഥിയാകും. ഭാരത് ഫ്രിറ്റ്സ് വെർണർ ലിമിറ്റഡ് എം.ഡി രവി രാഘവൻ വിശിഷ്ടാതിഥിയാവും. പൂർവ വിദ്യാർത്ഥികളുടെ നേട്ടങ്ങൾക്കും സംഭാവനകൾക്കും നൽകുന്ന ഉയർന്ന ബഹുമതിയായ ഡിസ്റ്റിംഗ്വിഷ്ഡ് അലുംമ്നി അവാർഡ് വിതരണം ചെയ്യും. 'സ്‌കൈലൈറ്റ് 24" പ്രദർശനം, മികച്ച അദ്ധ്യാപകർക്ക് പുരസ്‌കാര സമർപ്പണം. വിരമിച്ച ജീവനക്കാരെ ആദരിക്കൽ എന്നിവ നടക്കും. എൻ.ഐ.ടി.സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ പ്രൊഫ. ജി.കെ.രജനികാന്ത്, പ്രൊഫ. എം.കെ.രവി വർമ്മ, ഡോ. അരുൺ എഫ്.അദ്രക്കട്ടി എന്നിവർ പങ്കെടുത്തു.