കുറ്റ്യാടി: ഉമ്മു അമ്മാറിന്റെ 'ഓലമേഞ്ഞ ഓർമകൾ' പുസ്തകം കെ.ഇ.എൻ കുഞ്ഞമ്മദ് പ്രകാശനം ചെയ്തു. 1921ലെ വാഗൺ ട്രാജഡി ഇരകളെ ആരാച്ചാരൻമാരാക്കിയുള്ള ബ്രിട്ടീഷുകാരുടെ പരീക്ഷണമായിരുന്നുവെന്ന് കെ.ഇ.എൻ പറഞ്ഞു. സമരത്തിലാണ് ഏറ്റവും വലിയ സൗഹൃദം രൂപപ്പെടുന്നതെന്നും കെ.ഇ.എൻ പറഞ്ഞു. തനിമ കലാ സാഹിത്യ വേദി സംഘടിപ്പിച്ച ചടങ്ങിൽ സി.ദാവൂദ് പുസ്തകം ഏറ്റുവാങ്ങി. കെ.ടി.സൂപ്പി പുസ്തകം പരിചയപെടുത്തി. തനിമ ജില്ല പ്രസിഡന്റ് സി.എ.കരീം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്റഫ് വാവാട്, ബാലൻ തളിയിൽ, കെ.സി.ടി.പി.വീണ, സി.കെ.കരുണാകരൻ, കെ.പി.മുകുന്ദൻ, മൈമൂനത്ത്, എം.കെ.അഷ്റഫ്, ഉമ്മുഅമ്മാർ എന്നിവർ പ്രസംഗിച്ചു. അബ്ദുല്ല സൽമാൻ സ്വാഗതം പറഞ്ഞു.